
ചുമലിൽ കൈയ്യിട്ടു നടന്ന കൂട്ടുകാരൻ നമ്മളെ അപ്രത്യക്ഷനാക്കുന്ന വിച്ച് ക്രാഫ്റ്റാണ് മരണമെന്ന് എഴുതിയത് ഷാജു വി.വി യാണ് . വിജേഷിൻ്റെ മരണം അങ്ങനെ ഒരു ഡ്രമാറ്റിക് ഷിഫ്റ്റ് ആണ്. ആരാണ് അപ്രത്യക്ഷനായത് ? ഒരു ജാലവിദ്യകൊണ്ട് നമ്മളെ മറച്ചു നിർത്തി അവൻ പാട്ടു പാടുന്നുണ്ടാകുമോ ?നാടകമാടുന്നുണ്ടാകുമോ ? വേദികളിൽ നിന്നും, ആൾക്കൂട്ടങ്ങളിൽ നിന്നും നൊടി നേരം കൊണ്ട് അദൃശ്യനാകുന്ന അവൻ്റെ മായം കളി തുടരുന്നുണ്ടാകുമോ ?. തൊണ്ണൂറുകളുടെ ആദ്യ പകുതിയിൽ കോഴിക്കോട് ദേവഗിരി കോളേജിൽ വെച്ച് വിജേഷിനെ…

വർഷങ്ങൾക്കുമുമ്പ് ഞാൻ കോഴിക്കോട് ടൗൺ ഹാളിൽ ഏതോ നാടകം കഴിഞ്ഞ് അവിടത്തെ വരാന്തയിൽ ഇരിക്കുമ്പോൾ കാഴ്ചയിൽ അത്രയൊന്നും പ്രായം തോന്നാത്ത ഒരു പയ്യൻ ഓടിവന്ന് അവിടുത്തെ വലിയ തൂണിൽ തനിക്ക് എത്താത്ത കൈകൾകൊണ്ട് ചുറ്റിപ്പിടിച്ച് എന്നോട് ചോദിച്ചു, “ഞാനും വരട്ടെ നാടകം ചെയ്യാൻ?” എനിക്കപ്പോൾ ഒരു സഹായിയുടെ ആവശ്യമുണ്ടായിരുന്നു. കലോത്സവങ്ങളുടെ തിരക്കുകാലം അന്നുമുതൽ വിജേഷ് എൻറെ കൂടെ വന്നു. എല്ലാദിവസവും വരില്ല കൃത്യനിഷ്ഠത കുറവാണെങ്കിലും അവൻ വരുമ്പോൾ ക്യാമ്പിൽ ഓളമാണ് നാടകവുമായി ബന്ധപ്പെട്ട് അല്ല, ആക്ടേഴ്സിനെ നാടകത്തോട്…